റിയാദ്/മുക്കം: ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച് കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സൗദി അറേബ്യയിലെ ജുബൈലിൽ നിര്യാതനായി. പാണക്കോട്ടിൽ മുഹമ്മദ് അഷ്‌റഫ് (50) ആണ് മരിച്ചത്. 11 ദിവസം മുമ്പ് തല കറക്കം അനുഭവപ്പെട്ട് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
പിതാവ്: പരേതനായ സയ്യിദ് മുഹമ്മദ് പണക്കോട്ടിൽ. മാതാവ്: ഖദീജ. ഭാര്യ: ഷറീന (ഓമശ്ശേരി). മക്കൾ: അഫ്ലഫ് (ബി.ബി.എ വിദ്യാർത്ഥി, മണാശ്ശേരി കെ.എം.സി.ടി കോളജ്) അഫ്ത്താബ് (പത്താംതരം വിദ്യാർത്ഥി, ഓമശ്ശേരി പ്ലസൻറ് ഇംഗ്ലിഷ് മീഡിയം സ്കൂൾ). സഹോദരങ്ങൾ: പാണക്കോട്ടിൽ ഹാമീദലി, ജമീല, അബ്ദുൽ ജബ്ബാർ (ഖത്തർ), റസിയ, സൽമ, ജാഫർ