മുക്കം: പ്രവാസികളോട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അനീതിക്കെതിരെയും മുഴുവൻ പ്രവാസികളെയും നാട്ടിൽ എത്തിക്കുക, കോവിഡ് മൂലം മരണപെട്ട പ്രവാസികളുടെ കുടുംബത്തിന് പ്രേത്യേക പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസിയുടെ കോറന്റൈൻ ചിലവ് സർക്കാർ വഹിക്കുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി ചെറുവാടി ചുള്ളിക്കാപറമ്പിൽ “ഇലയുണ്ട് സദ്യയില്ല” പ്രവാസിലീഗ് പ്രതിഷേധം നടത്തി.
പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി എൻ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ പഞ്ചായത്ത് പ്രവാസിലീഗ് പ്രസിഡന്റെ C T അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ലീഗ് ട്രഷർ S A നാസർ ,മണ്ഡലം പ്രവാസി ലീഗ് സെക്കട്ടറി എൻ ജമാൽ .സാബുസ് ചെറുവാടി ,പഞ്ചായത്ത പ്രവാസി ലീഗ് സെക്കട്ടറി അബ്ദുറഹിമാൻ കണിച്ചാടി ,അബ്ബാസ് സി ടി ,ടി പി ഷറഫുദീൻ ,കെ സി റഷീദ് ,പി പി മുഹമ്മദ് എന്നിവർ സംസാരിച്ചു