തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലും സർവകലാശാല കാമ്പസുകളിലും തിങ്കളാഴ്ച അധ്യയനം പുനരാരംഭിക്കും. കഴിഞ്ഞവർഷം മാർച്ച് 16നാണ് കോളജുകളിലും സർവകലാശാലകളിലും അധ്യയനം നിർത്തിയത്.
50 ശതമാനം വിദ്യാർഥികളെ മാത്രം അനുവദിച്ച് കോവിഡ് മാനദണ്ഡപ്രകാരമാണ് ക്ലാസ്. പ്രവർത്തനസമയം രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ച് വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഒരു കുട്ടിക്ക് പരമാവധി അഞ്ച് മണിക്കൂർ എന്ന നിലയിൽ അധ്യയനം ക്രമീകരിക്കണം. രണ്ട് ബാച്ചുകളായി അധ്യയന സമയം കോളജുകൾക്ക് ക്രമീകരിക്കാം. ശനിയാഴ്ച പ്രവൃത്തിദിവസമാക്കി. ആർട്സ് ആൻഡ് സയൻസ്, േലാ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എജുക്കേഷൻ, പോളിടെക്നിക് എന്നിവിടങ്ങളിൽ അഞ്ച്/ ആറ് സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും മുഴുവൻ പി.ജി വിദ്യാർഥികൾക്കുമാണ് ക്ലാസ് തുടങ്ങുന്നത്.
സാേങ്കതിക സർവകലാശാലക്ക് കീഴിലെ എൻജിനീയറിങ് ഉൾപ്പെടെ കോളജുകളിൽ ഏഴാം സെമസ്റ്റർ ബി.ടെക്, ഒമ്പതാം സെമസ്റ്റർ ബി.ആർക്, മൂന്നാം സെമസ്റ്റർ എം.ടെക്, എം.ആർക്, എം.പ്ലാൻ, അഞ്ചാം സെമസ്റ്റർ എം.സി.എ, ഒമ്പതാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.സി.എ എന്നീ ക്ലാസുകളാണ് തുടങ്ങുന്നത്. കുസാറ്റിൽ അവസാനവർഷ പി.ജി ക്ലാസുകൾ മാത്രമാണ് തിങ്കളാഴ്ച തുടങ്ങുന്നത്. ലബോറട്ടറി പരിശീലനത്തിനും പ്രധാന പാഠഭാഗങ്ങൾക്കും ഉൗന്നൽ നൽകിയായിരിക്കും അധ്യയനം.
കോഴിക്കോട് െഎ.െഎ.എം, പാലക്കാട് െഎ.െഎ.ടി, തിരുവനന്തപുരം െഎസർ, െഎ.െഎ.എസ്.ടി തുടങ്ങിയ െറസിഡൻഷ്യൽ രീതിയിലുള്ള കാമ്പസുകളിലും യു.ജി.സി നിർദേശിച്ച മുൻകരുതലോടെ അധ്യയനം തുടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. ക്ലാസ് തുടങ്ങുന്നതിെൻറ ഭാഗമായി തിങ്കളാഴ്ച മന്ത്രി ഡോ.കെ.ടി. ജലീൽ കോളജ് പ്രിൻസിപ്പൽമാരുടെ ഒാൺലൈൻ യോഗം വിളിച്ചിട്ടുണ്ട്. പ്രവൃത്തിസമയം വർധിപ്പിച്ചതിന് പുറമെ ശനിയാഴ്ച കൂടി പ്രവൃത്തിദിവസമാക്കിയതിനെതിരെ അധ്യാപകർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.