മുക്കം: റിലയൻസ് കമ്പനിക്കെതിരെ 160 ദിവസത്തിലധികം നീണ്ടു നിന്ന സമരത്തിലൂടെ ജനശ്രദ്ധ നേടിയ മുക്കത്ത് ഡൽഹിയിലെ കർഷകസമരത്തിന് പിന്തുണയർപ്പിച്ചും ഒരു വേറിട്ട പ്രതിഷേധം. ജിയോ സിം കാർഡും അനുബന്ധ ഉത്പന്നങ്ങളും കർഷക സമരം അവസാനിക്കും വരെ വിൽപ്പന നിർത്തിവച്ചാണ് മുക്കത്തെ മൊബൈൽ ഷോപ്പ് ഉടമകൾ കർഷക സമരത്തിന് പിന്തുണ അറിയിച്ചത്.
കേന്ദ്ര സർക്കാരിനെ കൂട്ടുപിടിച്ചു കോർപറേറ് ഭീമൻമാർ രാജ്യത്തെ കാർഷിക മേഖല അപ്പാടെ വീഴുങ്ങാൻ ഒരുങ്ങുന്നതിനെ ചെറുത്ത് തോൽപ്പിക്കാനായി മറ്റു കമ്പനിയിലേക്ക് പോർട്ട് ചെയ്ത് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുക്കം ആലിൻ ചുവട്ടിൽ നടന്ന ബഹിഷ്കരണ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എം.കെ. സിദീഖ് ഉദ്ഘാടനം ചെയ്തു.
എ.കെ. സിദ്ദിഖ് ആധ്യക്ഷത വഹിച്ചു. കെ.എം. അഷ്റഫ് അലി, റഹീം, സലീം, റഫീഖ്, മുനീർ, മുഹമ്മദ്, ഇബ്രാഹിം, നവാസ്, സാജുദ്ധീൻ,അഷ്റഫ്, സംസീർ, എൻ.കെ. മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.