കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള അടച്ചിടലും മറ്റുമായി കഴിഞ്ഞ കുറേനാളുകളായി കാലാവധി കഴിഞ്ഞ വാഹനരേഖകള്‍ പുതുക്കുന്ന തീയ്യതികള്‍ പല തവണ നീട്ടി വച്ചിരുന്നു. മാത്രമല്ല കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍, പെര്‍മിറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇത്തരം രേഖകളുമായി നിരത്തിലിറങ്ങാനും അനുവദിച്ചിരുന്നു. കഴിഞ്ഞ ഒമ്പതുമാസമായി ഇത് തുടരുകയായിരുന്നു.
ഈ ഇളവുകള്‍ ഈ മാസം 31ന് അവസാനിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിയതോടെ ഇതുമായി ബന്ധപ്പെട്ട ഓഫീസുകള്‍ എല്ലാം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രം ഇനിയും ഇളവ് നീട്ടാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
അതുകൊണ്ടു തന്നെ കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ്, വാഹന ആര്‍ സി ബുക്ക്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഡിസംബര്‍ 31 വരെ മാത്രമേ ഉപയോഗിക്കാനാവൂ.
ഇളവുകള്‍ നീട്ടിക്കൊണ്ട് കേന്ദ്ര ഗതാഗതമന്ത്രാലയം പുതിയ ഉത്തരവിറക്കിയില്ലെങ്കില്‍ ജനുവരി ഒന്നുമുതല്‍ കാലാവധി കഴിഞ്ഞ ഇത്തരം രേഖകളുമായി നിരത്തിലിറങ്ങിയാല്‍ വന്‍ തുക പിഴയായി നല്‍കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.