സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന് 560 രൂപകൂടി 37,280 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി.
ആഗോള വിപണിയില്‍ കഴിഞ്ഞദിവസം മികച്ചനേട്ടമുണ്ടാക്കിയ സ്വര്‍ണവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 1,863.30 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞദിവസം വിലയില്‍ 1.7ശതമാനത്തോളം വിലവര്‍ധിച്ചിരുന്നു. ഡോളര്‍ തളര്‍ച്ചയിലായതാണ് സ്വര്‍ണവിപണിക്ക് കരുത്തായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,064 നിലവാരത്തിലാണ്.