കോഴിക്കോട്: ജില്ലയില്‍ ഇന്ന് 383 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കുമാണ് പോസിറ്റീവായത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 368 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3186 പേരെ പരിശോധനക്ക് വിധേയരാക്കി. ആറു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 571 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

കുറ്റ്യാടി – 1
നൊച്ചാട് – 1
ഓമശ്ശേരി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
അഴിയൂര്‍ – 1
കൊയിലാണ്ടി – 1
തലക്കുളത്തൂര്‍ – 1
കുറ്റ്യാടി – 1
നരിക്കുനി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
(പന്നിയങ്കര, കൊമ്മേരി)
ബാലുശ്ശേരി – 1
ഫറോക്ക് – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 99

(മായനാട്, പാലക്കോട്ടുവയല്‍, കോട്ടൂളി, മാങ്കാവ്, നല്ലളം, കല്ലായി, കണ്ണഞ്ചേരി, മീഞ്ചന്ത, പന്നിയങ്കര, അത്താണിക്കല്‍, എടക്കാട്, പുതിയങ്ങാടി, പൂളക്കടവ്, സിവില്‍ സ്റ്റേഷന്‍, മുണ്ടിക്കല്‍ത്താഴം, ചക്കുംകടവ്, മലാപ്പറമ്പ്, മേരിക്കുന്ന്, പട്ടേരി, ബേപ്പൂര്‍, കുണ്ടുപറമ്പ്, മാവൂര്‍ റോഡ്, എരഞ്ഞിപ്പാലം, ചേവായൂര്‍, പുതിയറ, മേത്തോട്ടുത്താഴം, കിണാശ്ശേരി, കണ്ണാടിക്കല്‍, മാളിക്കടവ്, അശോകപുരം)
കൊടിയത്തൂര്‍ – 33
രാമനാട്ടുകര – 23
ഫറോക്ക് – 20
ചങ്ങരോത്ത് – 17
ഒളവണ്ണ – 14
അഴിയൂര്‍ – 13
അരിക്കുളം – 10
കുന്ദമംഗലം – 9
പയ്യോളി – 8
എടച്ചേരി – 8
കടലുണ്ടി – 7
ഓമശ്ശേരി – 7
ബാലുശ്ശേരി – 6
മരുതോങ്കര – 6
തിക്കോടി – 6
കക്കോടി – 5
പേരാമ്പ്ര – 5
വടകര – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
ബാലുശ്ശേരി – 1
കുടരഞ്ഞി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 6367
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 138
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 72

1898 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1898 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 29989 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,76,512 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 141 പേര്‍ ഉള്‍പ്പെടെ 1494 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
ഇന്ന് 3186 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 8,19,643 സ്രവസാംപിളുകള്‍ അയച്ചതില്‍ 8,16,545 എണ്ണത്തിന്റെ ഫലം ലഭിച്ചു.ഇതില്‍ 7,44,323 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 805 പേര്‍ ഉള്‍പ്പെടെ ആകെ 8809 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 340 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 8469 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 62143 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *