ദുബൈ: ഷാർജയിൽ കുളിക്കാനിറങ്ങിയ പിതാവും മകളും മുങ്ങിമരിച്ചു. കോഴിക്കോട്​ ബാലുശേരി ഇയ്യാട്​ താഴേചന്തംകണ്ടിയിൽ ഇസ്​മായീൽ (47), മകൾ അമൽ ഇസ്​മായീൽ (18) എന്നിവരാണ്​ മരിച്ചത്​. ഷാർജ അജ്​മാൻ ബോർഡറിൽ കുളിക്കാനായി കുടുംബം സമേതം പോയപ്പോഴാണ്​ അപകടം.

ഒഴുക്കിൽപെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇസ്​മായീലും അപകടത്തിൽ​െപടുക്കയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. ദുബൈ ആർ.ടി.എ ജീവനക്കാരനാണ്​ ഇസ്​മായീൽ. മൃതദേഹങ്ങൾ ഷാർജ കുവൈത്ത്​ ഹോസ്​പിറ്റലിൽ.

Leave a Reply

Your email address will not be published. Required fields are marked *