നവംബർ 26ന്‌ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

പണിമുടക്ക് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരത്തിലിറങ്ങുന്ന ജീവനക്കാരുടെയും സർക്കാരിന്റെയും വാഹനങ്ങളിൽ ‘ഇലക്ഷൻ ഡ്യൂട്ടി’ എന്ന ബോർഡ്/ സ്ലിപ്പ് പതിപ്പിക്കണം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓഫീസുകളെയും ജീവനക്കാരെയും ദേശീയ പണിമുടക്കിൽ നിന്നും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി പ്രസ്താവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *