കൊച്ചി: ഉത്സവകാല വാങ്ങല്‍ കൂടിയതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. തുടര്‍ച്ചയായ രണ്ടാം ദിനവും പവന് 200 രൂപ വര്‍ധിച്ചു. 38,160 രൂപയാണ് പവന്‍ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4770 രൂപ. ഗ്രാമിന് 25 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്.
ഇന്നലെയും പവന് ഇരുന്നൂറു രൂപ കൂടിയിരുന്നു. രണ്ടു ദിവസം 37760ല്‍ തുടര്‍ന്ന പവന്‍ വില ഇന്നലെ 37,960 ആയി. അമേരിക്കന്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച് വില കുത്തനെ കുറഞ്ഞിരുന്നു. രാജ്യത്ത് ഉത്സവ കാല വാങ്ങല്‍ സജീവമായതോടെയാണ് വില വീണ്ടും ഉയര്‍ന്നത്. ഇത് ഏതാനും ദിവസം നീണ്ടുനില്‍ക്കുമെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.