മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചും സ്വർണക്കടത്തിലെ പൊലീസ് ബന്ധം ആവർത്തിച്ചും നിലമ്ബൂരിലെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി.വി.അൻവർ എം.എല്‍.എ.
.പി.എമ്മുമായി ഇടഞ്ഞ ശേഷം തന്റെ നിലപാടുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കാൻ സംഘടിപ്പിച്ച വിശദീകരണ യോഗത്തിലെ വൻജനാവലി .അൻവറിന്റെ ശക്തി വിളിച്ചറിയിക്കുന്നതായി. ബഹിഷ്ക്കരണ ആഹ്വാനം സി.പി.എം ശക്തമാക്കിയതോടെ 50 കസേരകളെ ഒരുക്കുന്നുള്ളൂ എന്ന് പരിഹാസ രൂപേണെ അൻവർ പറഞ്ഞിരുന്നു.
കേരളത്തിലെ ജനം ഒന്നായിട്ട് പാർട്ടിയായി മാറിയാല്‍ അതിന് പിന്നില്‍ താൻ ഉണ്ടാവുമെന്നും അത് ജനമാണ് തീരുമാനിക്കേണ്ടതെന്നും പുതിയ പാർട്ടിയെന്ന അഭ്യൂഹങ്ങളോട് അൻവർ പ്രതികരിച്ചു.പുഷ്പനെ അനുസ്മരിച്ച് സംസാരിച്ച് തുടങ്ങിയ അൻവർ തന്റേത് മതേതര പാരമ്ബര്യമാണെന്നും തന്നെ മുസ്‌ലിം വർഗീയ വാദിയാക്കാൻ ശ്രമം നടക്കുന്നുവെന്നും പറഞ്ഞു. മതവിശ്വാസിയായാല്‍ വർഗീയ വാദിയാകില്ല. താൻ മുസ്‌ലിം ആയതും അഞ്ച് നേരം നിസ്‌കരിക്കുന്നയാളാണെന്ന് പറഞ്ഞതുമാണ് പ്രശ്നം .സ്വർണ്ണക്കടത്തിലെ പൊലീസ് ബന്ധം പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അൻവർ തുറന്നടിച്ചു. .
. മുഖ്യമന്ത്രി തന്റെ ഹൃദയത്തില്‍ വാപ്പ യായിരുന്നു. . നിയമസഭയില്‍ കഴിഞ്ഞ എട്ട് വർഷം പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ നടത്തിയ ആരോപണങ്ങള്‍ താൻ പ്രതിരോധിച്ചു. എത്ര ശത്രുക്കളെയുണ്ടാക്കി. പാർട്ടിക്ക് മേല്‍ സമ്മർദ്ദം ഉണ്ടാക്കാനാണ് വാർത്താസമ്മേളനം നടത്തിയത്.ഇനി താൻ ജയിലിലേക്കാണ് പോവുന്നത്. തെളിവുഉണ്ടാക്കിയതിന് കേസെടുക്കുന്നു. എന്റെ സമ്ബത്ത് മുഴുവൻ പാർട്ടിക്ക് വേണ്ടി ചെലവഴിച്ചു.സാമ്ബത്തിക സ്രോതസ്സുകള്‍ മുഴുവൻ തകർത്ത് പ്രതിസന്ധിയുണ്ടാക്കി. . പാർട്ടിയെ തള്ളിയെന്നത് പച്ച നുണയാണ്. ഒരുവാക്ക് പറഞ്ഞത് തെളിയിക്കാൻ കഴിയുമോ
എത്തിയത്
വൻ ജനാവലി
ചന്തക്കുന്നില്‍ നിന്ന് വൻ ജനാവലിക്കൊപ്പം പ്രകടനമായാണ് അൻവർ യോഗ സ്ഥലത്തെത്തിയത്. യോഗം തുടങ്ങുന്നതിനു മണിക്കൂറുകള്‍ മുമ്ബ് തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാൻഡിന് സമീപത്തെ ഗ്രൗണ്ട് നിറഞ്ഞിരുന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലടക്കം ആള്‍ക്കൂട്ടം ഇടം പിടിച്ചു..വഴിയില്‍ ഉടനീളം അൻവറിനെ അഭിവാദ്യം ചെയ്യാൻ ആളുകളെത്തി. നഗരത്തില്‍ നാല് കിലോമീറ്റർ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തിലാക്കി. പ്രവർത്തകർ ഇൻക്വിലാബ് വിളികളോടെ അൻവറിനെ വരവേറ്റു. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടാൻ ടിവി ഒരുക്കിയിരുന്നെങ്കിലും തിക്കിലും തിരക്കിലും ആളുകള്‍ ഇത് ചവിട്ടി നിലത്തിട്ടും. വീഡിയോ പിന്നീട് കാണിക്കാമെന്ന് അൻവർ പറഞ്ഞു. വഴിക്കടവ് മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം എടക്കര ഏരിയ മുൻ അംഗവും മരുത മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ ഇ.എ.സുകു യോഗത്തില്‍ സ്വാഗതം പറഞ്ഞു. നിലമ്ബൂരിലെ തദ്ദേശ സ്ഥാപനങ്ങളില്‍ സി.പി.എം ഭരണം നേടിയതില്‍ അൻവറിന് നിർണായക പങ്കുണ്ടെന്നും കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.