കോഴിക്കോട്: ലോക ഹൃദയദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷന്റെയും കേരള ഹാർട്ട് കെയറിന്റെയും ആഭിമുഖ്യത്തില്‍ ഹൃദയത്തിനുവേണ്ടി നടത്തം സംഘടിപ്പിച്ചു.
കോർപ്പറേഷൻ ഓഫീസിന് മുന്നില്‍ മേയർ ഡോ. ബീന ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ ആശുപത്രികള്‍, എൻ.സി.സി, എൻ.എസ്.എസ്, സ്‌ക്കൗട്ട് വൊളന്റിയർമാർ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികള്‍, ലയണ്‍സ്, റോട്ടറി ക്ലബ് ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകളിലെ അംഗങ്ങള്‍ തുടങ്ങി ആയിരത്തോളം പേർ അണിനിരന്നു. ഗുജറാത്തി സ്‌കൂളില്‍ സമാപിച്ചു.
തുടർന്ന് ചുവന്ന ബലൂണുകള്‍ ആകാശത്തേക്ക് ഉയർത്തി. ഡോ. പി.കെ.അശോകൻ, ഡോ. നന്ദകുമാർ എന്നിവരുമായി സംവാദം നടത്തി. 80 വയസ് പിന്നിട്ടവരെയും മുൻ ജില്ലാ പ്ലീഡർ അഡ്വ. എം.കെ.എ.സലീമിനെയും ആദരിച്ചു. കെ.മൊയ്തീൻ കോയ, ആർ.ജയന്ത് കുമാർ, സി.ഇ.ചാക്കുണ്ണി, ഇമ്ബിച്ചമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.