കോഴിക്കോട്: എംഎസ്‌എഫ് പ്രസിഡൻ്റ് പി.കെ നവാസിനെതിരായ ലൈംഗികാധിക്ഷേപക്കേസ് ഹൈക്കോടതി റദ്ദാക്കി. യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറയുടെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്.
കോഴിക്കോട് മജിസ്ട്രേറ്റ് കോടതി നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയില്‍ കേസുമായി മുന്നോട്ടു പോകാൻ താല്‍പര്യമില്ലെന്ന് നജ്മ കോടതിയെ അറിയിച്ചിരുന്നു.
2021ല്‍ നടന്ന എംഎസ്‌എഫ് നേതൃയോഗത്തില്‍ പി.കെ നവാസ് ലൈംഗികാധിക്ഷേപ പരാമർശങ്ങള്‍ നടത്തിയെന്നായിരുന്നു പരാതി. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പി.കെ നവാസ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹരജിയിലാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്.