പേരാമ്പ്ര:ബസില്‍ നിന്നും തെറിച്ചുവീണ സ്കൂള്‍ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ടു. കയറുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടം.
കോഴിക്കോട് പേരാമ്ബ്രയ്ക്ക് അടുത്ത് മുളിയങ്ങളിലാണ് സംഭവം. ഇന്ന് രാവിലെ ഒൻപതേ മുക്കാലോടെയാണ് വിദ്യാർത്ഥി ബസില്‍ നിന്നും വീണത്.
കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടു. പ്രദേശത്തിത് പതിവ് സംഭവമെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തില്‍ നാട്ടുകാർ ബസ് ജീവനക്കാരോട് ക്ഷോഭിച്ചു.
കുട്ടി കയറും മുമ്ബേ ബസ് മുന്നോട്ടെടുത്തു എന്നാണ് ആരോപണം. പുറമിടിച്ചു വീണ കുട്ടിയുടെ മുതുകത്ത് ബാഗ് ഉണ്ടായിരുന്നതിനാല്‍ പരിക്കില്ലാതെ രക്ഷപെടുകയായിരുന്നു.