ഇകെ ശൗക്കത്തലി ഓമശ്ശേരി
ഓമശേരി: ഓമശേരി ക്കാർക്ക് അഭിമാനമായി മാറിയ ഡോ:ഷെറിൻ അബൂബക്കറിനെ ജൻമനാട് ആദരിച്ചു. നിറ്റ് പി. ജി. പരീക്ഷയിൽ ഓൾ ഇന്ത്യാ പത്തൊമ്പതാം റാങ്കും കേരളതലത്തിൽ ഒന്നാം റാങ്കുമാണ് ഇവർ നേടിയത്. സേവ് ഓമശ്ശേരിയും ബ്രയ്ൻ വേവ് ട്യൂഷൻ സെൻ്ററും സംയുക്തമായി നടത്തിയ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉപഹാരസമർപ്പണം നടത്തി. പി.വി. ഹുസൈൻ അധ്യക്ഷം വഹിച്ചു. ഫാത്തിമാ അബു, യൂനുസ് അമ്പലക്കണ്ടി, ആയിശ ടീച്ചർ, ഡോ: ഇ.കെ. സാജിത്, ഡോ: വാസു, ഡോ:അസീബ്,എ.കെ. : അബ്ദുള്ള, നൗഷാദ് ചെമ്പ്ര , സൂപ്പർ അഹമ്മത് കുട്ടി ഹാജി, യു.കെ. ഹുസൈൻ, വേലായുധൻ, ഡോ: ഫവാസ് , രാജീവൻ മാസ്റ്റർ, ബഷീർ കൊല്ലരു കണ്ടി, സുബ്രമഹ്ണ്യൻ, അഷ്റഫ് കാക്കാട്ട്, പ്രസംഗിച്ചു. എം.ടി. അബൂബക്കർ, ഖദീജ ടീച്ചർ ദമ്പതികളുടെ മകളാണ് ഡോ: ഷെറിൻ . ദുരന്ത നിവാരണ പ്രവർത്തനങ്ങളിലൂടെ കർമ്മയും, ശാന്തി ഹോസ്പിറ്റലും മറ്റും ഓമശ്ശേരിക്ക് നൽകിയ പ്രശസ്തിക്ക് ഡോ:ഷെറിൻ്റെ വിജയം കൂടുതൽ തിളക്കമേകി. പി.എ.ഹുസൈൻ മാസ്റ്റർ സ്വാഗതവും ഷമീർ എം.കെ. നന്ദിയും പറഞ്ഞു.