കോഴിക്കോട്: സോഷ്യല്‍ മീഡയയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുട്യൂബറെ പിടികൂടിയത് കെഎസ്‌ആര്‍ടിസി ബസില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ.
കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് (49) പോലീസ് പിടികൂടിയത്. ചേവായൂര്‍ ഇന്‍സ്പെക്ടര്‍ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് ഇയാളെ വാഹനം തടഞ്ഞു നിര്‍ത്തി പിടികൂടിയത്. യുവതിയെ മൂന്ന് മാസം മുന്‍പ് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.
സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. പോലീസ് വിവിധ ജില്ലകളില്‍ അന്വേഷണം നടത്തിവരികയായിരുന്നു. 13 ലേറെ മെബൈല്‍ ഫോണ്‍ നമ്ബറുകള്‍ മാറ്റി ഉപയോഗിച്ച പ്രതി തിരുവനന്തപുരം എറണാകുളം എന്നിവടങ്ങില്‍ ഒളിവിലായിരുന്നു.
തുടര്‍ന്ന് പോലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഫറോക്കില്‍ എത്തിയ വിവരം അറിഞ്ഞു. പോലീസ് അവിടെ എത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പാളയത്ത് ഉണ്ടെന്ന് അറിഞ്ഞ പോലീസ് അവിടെ എത്തിയെങ്കിലും പ്രതി പോലീസ് എത്തുമെന്ന് അറിഞ്ഞ് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസില്‍ കൈയറി രക്ഷപ്പെട്ടു. പിന്തുടര്‍ന്ന് പോയ പോലീസ് മലപ്പുറം അതിര്‍ത്തിയില്‍ ബസ് തടഞ്ഞു. തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പുലര്‍ച്ചെ ചേവായൂര്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.