ജാറംകണ്ടി:എസ്.വൈ.എസ്, എസ്.എസ്.എഫ് ജാറംകണ്ടി യുണിറ്റിന്റെ സംയുക്താഭിമുഖ്യത്തിൽ വമ്പിച്ച മീലാദ് ആഘോഷം സംഘടിപ്പിച്ചു. അബദുന്നൂർ സഖാഫി മേപ്പള്ളി നബിദിന സന്ദേശ പ്രഭാഷണം നടത്തി. പ്രദേശത്തെ കുട്ടികൾ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. സഫുവാൻ എം.ടി & ടീം ബുർദ്ദ ആസ്വാദനത്തിന് നേതൃത്വം നൽകി. ഉമർ സഖാഫി നെല്ലാങ്കണ്ടി പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു. പി.കെ അബദുള്ള മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ യു.കെ സഅദുദ്ദീൻ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. സമാപന പ്രാർത്ഥനക്ക് മൻസൂർ സഖാഫി നേതൃത്വം നൽകി . അബ്ദുൽ കരിം ഹാജി, പി.സി റഹീം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ ജൗഹർ മാസ്റ്റർ സ്വാഗതവും റഫീഖ് സഖാഫി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *