കോഴിക്കോട്: ബീച്ചിലെ തട്ടുകടയില്‍ നിന്ന് ഉപ്പിലിട്ടത് വാങ്ങി കഴിച്ച ഒൻപത് വയസുകാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കടകളില്‍ പരിശോധന കടുപ്പിക്കാൻ കോർപ്പറേഷനും ഭക്ഷ്യസുരക്ഷാവകുപ്പും.
പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാവും പരിശോധന. ക്രമക്കേട് കണ്ടെത്തിയാല്‍ ലെെസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കോർപ്പറേഷൻ ഹെല്‍ത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ബീച്ചിലെ തട്ടുകടയില്‍ നിന്ന് ഉപ്പിലിട്ട മാങ്ങ കഴിച്ച എളേറ്റില്‍ വട്ടോളി പന്നൂർ വിളക്കലപറമ്ബത്ത് ഫാത്തിമയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ ബീച്ചിലെ ഉപ്പിലിട്ട പദാർത്ഥങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കോർപ്പറേഷൻ പരിശോധന നടത്തി കട അടപ്പിക്കുകയും ചെയ്തു. ഭക്ഷ്യ സുരക്ഷാവിഭാഗം ശേഖരിച്ച സാമ്ബിള്‍ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പരിശോധനാ ഫലം വന്നാലേ ആരോഗ്യത്തിന് ഹാനികരമായ എന്തെങ്കിലും ഉണ്ടോ എന്ന കാര്യം കൃത്യമായി അറിയുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്ന് കോർപ്പറേഷനും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്തമായി പരിശോധന നടത്തും.
ലംഘിക്കപ്പെടുന്ന നിയമങ്ങള്‍
സംഭവങ്ങള്‍ ആവർത്തിക്കുന്നതില്‍ ശക്തമായ നടപടികളാണ് ആവശ്യം. ഓണാവധിയായതിനാല്‍ കൊച്ചുകുട്ടികളടക്കം നിരവധി പോണ് ബീച്ചിലെത്തുന്നത്. ഇവരെല്ലാം ഉപ്പിലിട്ടവ വാങ്ങി കഴിക്കുന്നുമുണ്ട്. മുമ്ബ് ഉപ്പിലിടാൻ ഉപയോഗിക്കുന്ന ആസിഡ് ലായനി കഴിച്ച് കാസർഗോഡ് സ്വദേശികളായ രണ്ടുകുട്ടികള്‍ക്ക് പൊള്ളലേറ്റിരുന്നു. തുടർന്ന് ഉപ്പിലിട്ടത് വില്‍ക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. ഗാഢത കൂടിയ അസിഡിക് ലായനികള്‍ ഉപയോഗിക്കരുത്. ഭക്ഷ്യസുരക്ഷാ അതോറിറ്റി നിഷ്‌കർഷിക്കുന്ന ഗുണമേന്മയുള്ള വിനാഗിരിയേ പാടുള്ളു, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നല്ലാതെ രാസവസ്തുക്കളും ഐസുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങരുത് തുടങ്ങിയ നിബന്ധനകള്‍ പാലിച്ച് കടകള്‍ തുറക്കാമെന്നും മേയർ അനുമതി നല്‍കി. എന്നാല്‍ ഇവ പലപ്പോഴും ലംഘിക്കപ്പെടുകയാണ്.
വില്ലനോ അസറ്റിക് അസിഡ്
അസറ്റിക്ക് ആസിഡ് നേർപ്പിച്ച് നിർമ്മിക്കുന്ന വിനാഗിരിയിലാണ് പഴങ്ങളും പച്ചക്കറികളും സാധാരണ ഉപ്പിലിടുന്നത്. ഉപ്പുലായനി ഉപയോഗിക്കുന്നതിന് പകരമാണ് വസ്തുക്കള്‍ കേടാകാതിരിക്കാൻ വിനാഗിരിയും ചേർക്കുന്നത്. എന്നാല്‍ ഇവയുടെ അളവ് കൂടി അസറ്റിക്ക് ആസിഡ് ശരീരത്തിലെത്തുന്നത് അപകടകരവുമാണ്. കടകളില്‍ അസറ്റിക്ക് ആസിഡ് സൂക്ഷിക്കുന്നതും നിയമവിരുദ്ധമാണ്. വ്യവസായ ആവശ്യങ്ങള്‍ക്ക് മാത്രമേ ഇത് വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂ. ബാറ്ററിയില്‍ ഒഴിക്കാൻ ഉപയോഗിക്കുന്ന വെള്ളം ഉപ്പിലിട്ടതില്‍ ഒഴിക്കുന്നെന്നും ആരോപണമുണ്ട്. ഉപ്പിലിടുന്ന വസ്തു പെട്ടെന്നു ചീഞ്ഞ് ഉപ്പു പിടിക്കാനാണ് ബാറ്ററി വെള്ളം ഉപയോഗിക്കുന്നതെന്നാണ് പറയുന്നത്.