കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൻ മയക്കുമരുന്ന് വേട്ട. രാവിലെ ദില്ലിയില്‍ നിന്നെത്തിയ നേത്രാവതി എക്സ്പ്രസിലെ രണ്ട് യാത്രക്കാരില്‍ നിന്ന് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടി.
കരുവട്ടൂർ സ്വദേശി അബ്ദുള്‍ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് എംഡിഎംഎ കടത്തിയത്. ഡാൻസാഫും ടൗണ്‍ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചത്. ബാലുശ്ശേരി ഭാഗത്ത് വില്‍പ്പന നടത്താനാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി.