ഇകെ ശൗക്കത്തലി മാസ്റ്റര്‍ ഓമശ്ശേരി
ഓമശ്ശേരി:ഓമശ്ശേരി പ്രദേശത്തുകാർക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ് കെ.പി. നഫീസത്താത്ത എഴുതിയ ഓർമയുടെ സുഗന്ധം എന്ന ചെറു കൃതി. ജീവിതത്തിൽ ഏറെ അനുഭവങ്ങളുള്ള ഒരു ഉമ്മയാണ് അവർ. ഉറച്ച നിലപാടുകളും കൃത്യമായ ആശയതലങ്ങളും അവരുടെ പ്രത്യേകതയാണ്. കൂടെ നല്ല വായനയുമുണ്ട്. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കടുത്ത പുത്തൂർ ഗ്രാമത്തിലാന്ന് അവരുടെ ചെറുപ്പകാലം. നൂറു വർഷം പിന്നിട്ട ഈ ഗ്രാമത്തിലെ ഗവഃയു.പി. സ്കൂളും, ഈ ഗ്രാമവും അവർക്ക് നല്ല അനുഭവം നൽകിയിട്ടുണ്ട്. നാനാജാതി മതക്കാർ തിങ്ങി താമസിക്കുന്ന ഈ ഗ്രാമത്തെ ഒരുമയുടെ വി ളനിലമായി അവർ കണ്ടു. കാവും, തറവാടുകളും, നെൽവയലും. ഉത്സവങ്ങളും പെരുന്നാളും എല്ലാം കണ്ട് വളർന്ന ബാല്യകാലം. കാലം കുറെ ഇങ്ങെത്തിയപ്പോൾ അതൊക്കെ പുസ്തകമാക്കണമെന്ന് തോന്നി. മകൾ ജന്നത്ത് അടക്കം പലരുടെയും ശ്രമഫലമായി ഒരു പുസ്തകം പിറവിയെടുത്തു. പ്രകാശന കർമ്മം കെങ്കേമമാക്കണമെന്നും പറഞ്ഞു. ദിവസമൊക്കെ നിശ്ചയിച്ചു. പെട്ടെന്ന് വയനാട് ദുരന്തമുണ്ടായി. നാട് നടുങ്ങി. അങ്ങനെ ദിവസങ്ങൾ മാറി മറിഞ്ഞു.അവസാനം സെപതംബർ 17 (ചൊവ്വ) . ഓമശ്ശേരിയിലെ റൊയാഡിൻ്റെ ഡൗൺടൗൺ സ്ക്വയറിൽ പരിപാടിക്ക് തുടക്കമായി. വേദിയും സദസ്സും ഗംഭീരമായി. ഓമശ്ശേരിയുടെ പ്രിയപ്പെട്ട op അബ്ദുസ്സലാം മൗലവി, എഴുത്തുകാരൻ അഹമ്മദ് മൂന്നാം കൈ.ദർശന ടി.വി.യിലെ പി. രാമചന്ദ്രൻ സർ , അധ്യാപകനായ നബ്ഹാൻ ബാബു, എഴുത്തുകാരനായ നിസാർ ഇൽത്തുമിഷ് , ഗാനരചയിതാവും എഴുത്തുകാരനുമായ ഇബ്രാഹിം കുട്ടിമാഷ് , പുസ്തകത്തെ കുറിച്ചും സാഹിത്യത്തെ ക്കുറിച്ചും നന്നായി പറയാൻ കഴിക്കുന്ന യു. വിനോദ് കുമാറും … എല്ലാവരുടെയും സാന്നിദ്ധ്യം നല്ല അനുഭവമായി. പുസ്തകത്തെ കുറിച്ചും എഴുത്തുകാരിയെ കുറിച്ചും നല്ല അഭിപ്രായം പറഞ്ഞു. എം.എ. ഗഫൂറിൻ്റെ ഗാനവും സക്കീന ഓമശ്ശേരിയുടെ കവിതയും ചടങ്ങിന് ശോഭ നൽകി. നഫീസത്താത്തയുടെ മറുമൊഴിയും മകൾ ജന്നത്തിൻ്റെ നന്ദിവാക്കുകളും നന്നായി തോന്നി, എല്ലാം നിയന്ത്രിച്ച് ഓമശ്ശേരിയുടെ പ്രിയപ്പെട്ട പി.എ.ഹുസൈൻ മാഷും…, സദസ്സിൽ അഷ്റഫ് വാവാട് , മുഹമ്മത് അപ്പമണ്ണിൽ , ചേന്ദമംഗല്ലൂരിലെ മജീദ്ക്കാ,തങ്ക, കദീശ ത്താത്ത, സഹകാരികളായി കമാൽ ,റിയാസ്, ഇബ്റു, ജാബിർ, ഉമർ, സലാം മാഷ് സത്താർ ക്കാ , ടി. ഇബ്രാഹിം, മുഹമ്മദ് ആനൂക്കിൽ, അങ്ങനെ പലരും…
അകലെ നിന്ന് നിർദ്ദേശം നൽകി പി.വി. ഹുസയിൻ മാഷ്,പിന്നെ നുസ്റത്ത് ജഹാനും, എല്ലാവരും കൂടി കൂടിയപ്പോൾ ഒരു നാടിൻ്റെ ഉത്സവമായി മാറി. എല്ലാവർക്കും നന്ദി…..