മുഹമ്മദ് അപ്പമണ്ണില്‍
നടമ്മൽ പൊയിൽ:നടമ്മൽ പൊയിൽ SSF യൂണിറ്റ് കമ്മറ്റിയുടെ കീഴിൽ പ്രദേശത്തെ പള്ളികമ്മറ്റി (JDI), കേരള മുസ്ലിം ജമാഅത്ത്, എസ്. വൈ. എസ് എന്നിവയുടെ സഹകരണത്തോടെ നടമ്മൽ പൊയിൽ അങ്ങാടിയിൽ “സൗഹൃദ ചായ” നടത്തി. പവാചക തിരുമേനിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ചായ സൽക്കാരത്തിൽ പ്രദേശത്ത കാരണവൻമാർ,പൗരപ്രമുഖർ, മത പണ്ഡിതർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെല്ലാം പങ്കെടുക്കുകയും സൗഹൃദ ചായ വിരുന്ന് നാട്ടിലെ വിവിധ വിഭാഗക്കാർക്കിടയിലെ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിലെ പങ്ക് വലുതാണെന്ന് ഉണർത്തുകയും ചെയ്തു. സൗഹൃദ ചായ വിരുന്നിൽ പ്രദേശത്തെ ജാതി-മത- രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളും ഒരുമിച്ചിരുന്ന് ചായ കുടിക്കുന്നതും നാട്ടിലെ പഴയ കാല ഓർമ്മകൾ പങ്കുവെക്കുന്നതും കുശലങ്ങൾ പറയുന്നതും ഒരു ശ്രദ്ധേയ കാഴ്ച്ചതന്നെയായിരുന്നു. കുട്ടികൾക്ക് മിഠായികളും ഉപ്പിലിട്ടതും യഥേഷ്ടം കഴിക്കുന്നതിനുള്ള കൗണ്ടറും ഇമ്പമാർന്ന പാട്ടുകൾ കേൾക്കുന്നതിനുള്ള സംവിധാനങ്ങളും കൗതുകമുണർത്തുന്നതായിരുന്നു. പരിപാടിയിൽ സംബന്ധിക്കുകയും സഹരിക്കുകയും ചെയ്ത മുഴുവൻ ആളുകൾക്കും SSF യൂണിറ്റ് കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.