കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടർ യാത്രികരെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി.
അപകടത്തില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍(45) മരിച്ചു.
ഇന്നു വൈകുന്നേരം മൈനാഗപ്പള്ളി ആനൂർക്കാവിലാണു സംഭവം. അമിതവേഗത്തിലെത്തിയ കാർ സ്‌കൂട്ടർ യാത്രികരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സ്‌കൂട്ടറില്‍നിന്ന് റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയും ചെയ്തു. ആളുകള്‍ ഓടിയെത്തിയതോടെ കാർ നിർത്താതെ പോകുകയായിരുന്നു.