മലപ്പുറം : യുവാവ് മരണപ്പെട്ടത് നിപ കാണമാണെന്ന് സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകള്‍ കണ്ടെയ്ൻമെൻ്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.
തിരുവാലി നടുവത്ത് കഴിഞ്ഞ ആഴ്ച യുവാവ് മരിച്ചത് നിപ ബാധിച്ചാണെന്ന് പൂനെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകള്‍, മമ്ബാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവയാണ് കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കലക്ടർ വി ആർ വിനോദ് പ്രഖ്യാപിച്ചത്. ഈ സ്ഥലങ്ങളില്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രങ്ങള്‍ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നു ജില്ലാ കല ലക്ടർ അഭ്യർഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയില്‍ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിൻ്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *