ദില്ലി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ സൗജന്യമായി പുതുക്കാനുള്ള സമയപരിധി സെപ്തംബർ 14 ന് അവസാനിക്കുമെന്ന അറിയിപ്പില്‍ ആശങ്കപ്പെട്ടിരുന്നവർക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ ആശ്വാസ പ്രഖ്യാപനം.ആധാർ കാർഡ് എടുത്തിട്ട് 10 വർഷം കഴിഞ്ഞവർക്കടക്കം സൗജന്യമായി വിവരങ്ങള്‍ പുതുക്കാനുള്ള തിയതി വീണ്ടും നീട്ടിക്കൊണ്ട് കേന്ദ്രം ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം 2024 ഡിസംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) അറിയിച്ചിരിക്കുന്നത്.
ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖ ആയതിനാല്‍ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ഉടനെ പുതുക്കേണ്ടതാണെന്ന് യു ഐ ഡി എ ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പത്ത് വർഷം കൂടുമ്ബോഴും ആധാർ വിവരങ്ങള്‍ പുതുക്കണമെന്നും യു ഐ ഡി എ ഐ നിർദേശിച്ചിട്ടുണ്ട്
ഇതിനോടകം തന്നെ നിരവധി തവണ സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടിയിട്ടുണ്ട്. ഇപ്പോള്‍ സമയപരിധി മൂന്ന് മാസത്തേക്ക് കൂടിയാണ് നീട്ടിയത്. നിലവിലെ ഉത്തരവ് പ്രകാരം ഡിസംബർ 14 വരെ സൗജന്യമായി പേര്, വിലാസം തുടങ്ങിയവ പുതുക്കുകയോ തിരുത്തുകയോ ചെയ്യാം. ഡിസംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. സൗജന്യ സേവനം എം ആധാർ പോർട്ടലില്‍ മാത്രമാണ് ലഭിക്കുക. ജനസംഖ്യാപരമായ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനും പൗരന്മാർക്ക് കൂടുതല്‍ സൗകര്യം ഉറപ്പ് വരുത്തുന്നതിനുമാണ് ഈ സൗജന്യ സേവനമെന്ന് യു ഐ ഡി എ ഐ പറഞ്ഞു.
അറിയേണ്ടതെല്ലാം
പത്ത് വർഷം മുമ്ബാണ് ആധാർ എടുത്തതെങ്കില്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഐഡൻ്റിറ്റി പ്രൂഫ്, , അഡ്രസ് പ്രൂഫ് ഡോക്യുമെൻ്റുകള്‍ എന്നിവ നല്‍കേണ്ടതായി വരും. മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക. പേര്, വിലാസം, ജനനതീയതി, മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യു ഐ ഡി എ ഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. എന്നാല്‍ ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകേണ്ടിവരും.
ഘട്ടം 5: വിലാസം അപ്‌ഡേറ്റ് ചെയ്യുമ്ബോള്‍ അപ്‌ഡേറ്റ് ചെയ്ത വിലാസത്തിന്റെ തെളിവിനായി സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ഘട്ടം 6: സെപ്റ്റംബർ 14 വരെ പേയ്‌മെൻ്റൊന്നും ചെയ്യേണ്ട, എന്നാല്‍ അതിന് ശേഷം ഈ അപ്‌ഡേറ്റിനായി ഓണ്‍ലൈനായി പേയ്‌മെൻ്റ് നല്‍കണം.
ഘട്ടം 7: അവസാനമായി ഒരു പുതിയ വെബ്‌പേജ് തുറക്കുകയും അതിന് ഒരു ‘സേവന അഭ്യർത്ഥന നമ്ബർ (SRN) ഉണ്ടായിരിക്കുകയും ചെയ്യും. ഭാവി റഫറൻസിനായി ഇത് സംരക്ഷിക്കുക.