പേരാമ്ബ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ മുളിയങ്ങല്‍ വാല്യക്കോട് കനാലിലേക്ക് കാര്‍ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന കുട്ടിയുള്‍പ്പെടെ നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം.
പയ്യോളി അങ്ങാടി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കനാലിലേക്ക് മറിഞ്ഞത്. രാമല്ലൂര്‍ എകെജി സെന്‍ററിന് സമീപമാണ് അപകടം. കനാല്‍ റോഡിന്‍റെ സൈഡിലുണ്ടായിരുന്ന ഗാര്‍ഡ് സ്‌റ്റോണ്‍ ഇടിച്ച് തെറിപ്പിച്ച ശേഷമാണ് കാര്‍ കനാലിലേക്ക് മറിഞ്ഞത്. നിസാര പരിക്കേറ്റ മൂന്നു പേരെ പേരാമ്ബ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പയ്യോളിയില്‍ നിന്നും നരയംകുളത്തെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം. അപകടത്തിന്‍റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ കനാല്‍ റോഡില്‍ സമാനരീതിയില്‍ മുമ്ബും വാഹനാപകടങ്ങള്‍ നടന്നിട്ടുണ്ട്.