സെന്റിനെൽ സർവ്വേലൻസിന്റെ ഭാഗമായി കോഴിക്കോട് പാളയം മാർക്കറ്റിൽ 726 പേർക്ക് നടത്തിയ പരിശോധനയിൽ 233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സാമാനസാഹചര്യമാണ് വലിയങ്ങാടിയിലും ഉള്ളത്. ഇതിൽ നിന്ന് വരും ദിവസങ്ങളിൽ മാർക്കറ്റുകളിലും, തിരക്കുള്ള പട്ടണങ്ങളിലും, ഹാർബറുകളിലും വളരെ പേർ രോഗ ബാധിതരവാനും വലിയ ക്ലസ്റ്ററുകൾ രൂപപെടാനും സാധ്യതയുള്ളതായി വിലയിരുത്തിയിട്ടുണ്ട്. അതുകൊണ്ട് ഇവിടങ്ങളിലെ നീരീക്ഷണം കൂടുതൽ കർശനമാക്കാനും, തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കൃത്യമായി നടപിലാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഹാർബറുകൾ, മാർക്കറ്റുകൾ, തിരക്കുള്ള അങ്ങാടികൾ എന്നിവിടങ്ങളിൽ ക്വിക് റെസ്പോൺസ് ടീമുകളെ നിയോഗിക്കും.

റവന്യൂ, പൊലീസ്, തദ്ദേശ സ്വയം ഭരണ വകുപ്പുകളിലെ പ്രതിനിധികൾ ക്വിക് റെസ്പോൺസ് ടീമിലുണ്ടാവും.

ഹാർബറുകൾ, മാർക്കറ്റുകൾ അങ്ങാടികൾ എന്നിവിടങ്ങളിലെ പ്രവേശന കവാടത്തിൽ കൃത്യമായ പൊലീസിന്റെ പരിശോധനയുണ്ടാവും.

സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും പ്രവേശനം.

മാസ്ക് ധരിക്കാതെ എത്തുന്നവർക്ക് എതിരെ കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020 പ്രകാരം പിഴ ചുമത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ സ്ഥലങ്ങളിലേക്ക് ഒരു സമയത്ത് പ്രവേശനം അനുവദിച്ചിട്ടുള്ള ആളുകളുടെ എണ്ണം ക്വിക് റെസ്പോൺസ് ടീമുകളെ നിശ്ചയിക്കും,അത് ആളുകൾക്ക് മനസിലാകും വിധം ഇവിടങ്ങളിൽ പ്രദർശിപ്പിക്കും. ഇതനുസരിച്ച് പൊലീസ് പ്രവേശനം നിയന്ത്രിക്കും.

ഈ നിശ്ചിത സംഖ്യ പ്രകാരമുളള ആളുകൾ തിരികെ പോകുന്ന മുറയക്ക് മാത്രമേ മറ്റുളളവരെ പ്രവേശിപ്പിക്കുകയുള്ളൂ.

ഓരോ കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ കോവിഡ് പരിശോധന നടത്തും, നാലു ദിവസം കൂടുമ്പോൾ രോഗവ്യാപനത്തിന്റെ തോത് മനസിലാക്കാൻ സെന്റിനെൽ സർവ്വേല്ലൻസ് നടത്തുകയും ചെയ്യും. ഈ കേന്ദ്രങ്ങളിൽ സ്ഥിരമായി എത്തുന്നവരെല്ലാം പരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെന്ന് ക്വിക് റെസ്പോൺസ് ടീമുകൾ ഉറപ്പ് വരുത്തണം. പരിശോധനക്ക് വിധേയരാകാത്തവർക്ക് ഇവിടങ്ങളിലെക്ക് പ്രവേശനം ഉണ്ടാവുകയില്ല.

എല്ലാ ക്വിക് റെസ്പോൺസ് ടീമുകളും ഒരു ആക്ടിവിറ്റി ഡയറി കൃത്യമായി എഴുതി സൂക്ഷിക്കണം. ഇതിൽ ദിവസേന നടത്തിയ വ്യാപാര സ്ഥാപന സന്ദർശന വിവരങ്ങൾ, ടെസ്റ്റ്‌ ചെയ്ത ആളുകളുടെ എണ്ണം, ടെസ്റ്റ്‌ ചെയ്യാൻ ഉള്ളവരുടെ വിവരങ്ങൾ എന്നിവ ഉണ്ടാവണം.

ക്വിക് റെസ്പോൺസ് ടീമുകൾ തിരക്കുള്ള സ്ഥലങ്ങൾ സന്ദർശനംനടത്തുന്നുണ്ടെന്നും കൃത്യമായ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അതാത് ഇൻസിഡന്റ് കമാൻഡർമാർ ഉറപ്പ് വരുത്തണം.

ക്വിക് റെസ്പോൺസ് ടീമുകളും, ഇൻസിഡന്റ് കമാൻഡർമാരും തിരക്കേറിയ ഇടങ്ങളിലെ രോഗവ്യാപനം തടയുന്നതിനും, ക്ലസ്റ്ററുകൾ രൂപപെടുന്നത് തടയുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് താലൂക്ക് നോഡൽ ഓഫീസർമാർ ഉറപ്പുവരുത്തണം.

Leave a Reply

Your email address will not be published. Required fields are marked *