NADAMMELPOYIL NEWS
SEPTEMBER 25/2023

താമരശേരിയില്‍ നവീകരിച്ച കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ ചുങ്കം ജംഗ്ഷൻ മുതല്‍ കൊയിലാണ്ടി ഭാഗത്തേക്ക് സ്ഥാപിച്ച തെരുവ് വിളക്കുകളിലേക്കുള്ള വൈദ്യുതി ലൈനുകളാണ് വെള്ളം ഒഴുകി വരുന്ന അഴുക്ക് ചാലിലൂടെ സ്ഥാപിച്ചത്.

എവിടെയെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായാല്‍ നിരവധി ആളുകളുടെ ജീവൻ തന്നെ അപകടത്തിലാവുന്ന രൂപത്തിലാണ് വയറുകള്‍ സ്ഥാപിച്ചത്. ഭൂമിക്കടിയിലൂടെ സ്ഥാപിക്കേണ്ട ലൈനുകള്‍ ഓവുചാലിലൂടെ സ്ഥാപിച്ചാലുണ്ടാകുന്ന അപകടങ്ങള്‍ നാട്ടുകാര്‍ നേരിട്ട് സൂചിപ്പിച്ചിരുന്നു.

ടെസ്റ്റ് ചെയ്യാനാണെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ കണക്ഷൻ കൊടുത്തിരിക്കുകയാണ്. ഓവുചാലിലൂടെ ലൈനുകള്‍ കൊണ്ടുപോകുന്നത് വലിയ അപകടത്തിന് കാരണമാകുമെന്നും എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നും നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *