NADAMMELPOYIL NEWS
JUNE 27/2023
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടുദിവസം പൊതു അവധി പ്രഖ്യാപിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്.
വ്യാഴാഴ്ചയാണ് ബലി പെരുന്നാള്‍. ബുധനാഴ്ചയാണ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്.
പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്താതെ ഒരു ദിവസം കൂടി അവധി നല്‍കണമെന്ന് വിവിധ മുസ്‌ലിം സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഈ മാസം 28, 29 തീയതികളില്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്.