NADAMMELPOYIL NEWS
JUNE 27/2023
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി സമരം ചെയ്യുന്ന ഹര്‍ഷിനക്ക് ദേഹാസ്വാസ്ഥ്യം.
സമരസമിതി നടത്തിയ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതോടെ റോഡില്‍ കുത്തിയിരുന്ന് ഹര്‍ഷിന പ്രതിഷേധത്തില്‍ പങ്കെടുത്തു.
സമരം 36 ദിവസം പിന്നിട്ടിട്ടും സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഇല്ലാത്ത സാഹചര്യത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബലിപെരുന്നാള്‍ ദിനത്തിലും സമരം തുടരുമെന്നാണ് ഹര്‍ഷിന പറയുന്നത്.
നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം നടത്തിയപ്പോള്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മന്ത്രി നല്‍കിയ ഉറപ്പ് പാഴായതോടെയാണ് വീണ്ടും സമരം ആരംഭിച്ചത്.