NADAMMELPOYIL NEWS
JUNE 23/2023
കോഴിക്കോട് :സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത മസാല ദോശയില്‍ ഒച്ചിനെ കണ്ടു. ദോശ കഴിച്ച 18 കാരിക്കു ഭക്ഷ്യ വിഷബാധയേറ്റു.
കുറ്റിക്കാട്ടൂര്‍ സ്വദേശിനി വിജിതയാണു കോഴിക്കോട് മെഡിക്കല്‍ കോളജിനടത്ത ന്യൂ കൈരളി ഹോട്ടലില്‍ നിന്ന് മസാലദോശ വാങ്ങിയത്. ഇവരുടെ വിദ്യാര്‍ഥിനിയായ മകള്‍ അവന്തികയാണ് മസാല ദോശ കഴിച്ചത്. ഇതിനു ശേഷം ഛര്‍ദ്ദി അനുഭവപ്പെട്ട മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയുണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കുമെന്നു വിജിത അറിയിച്ചു.