NADAMMELPOYIL NEWS
JUNE 23/2023

തൃ: ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂര്‍ ചാഴൂരിലാണ് പനി ബാധിച്ച്‌ എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചത്.
കുണ്ടൂര്‍ വീട്ടില്‍ ധനിഷ്ക്ക് (13) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചാഴൂര്‍ എസ്.എൻ.എം.എച്ച്‌എസ് സ്കൂളിലെ വിദ്യാര്‍ഥിയാണ് ധനിഷ്ക്ക്.

അതേസമയം, സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനത്തില്‍ ആശങ്ക ഉയരുകയാണ്. പനി ബാധിച്ച്‌ യുവാക്കളും കുട്ടികളും മരിക്കുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. സമീപ ദിവസങ്ങളില്‍ മരിച്ച മിക്കവരും അൻപത് വയസ്സിന് താഴെ പ്രായമുള്ളവരാണ്. അതേസമയം, മരണത്തെക്കുറിച്ച്‌ വിവരം ലഭിക്കാൻ കൃത്യമായ ഒരു മാര്‍ഗവുമില്ല. കൊല്ലത്ത് മരിച്ച അഭിജിത്ത് അഞ്ചാംക്ലാസിലാണ് പഠിക്കുന്നത്. മലപ്പുറത്ത് മരിച്ച ഗോകുലെന്ന വിദ്യാര്‍ത്ഥിക്ക് പ്രായം 13 മാത്രം.

3 ദിവസമായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ സംസ്ഥാനത്തുണ്ടായ 6 മരണങ്ങളില്‍ 3 പേരും യുവാക്കളാണ്. 18 വയസ്സുള്ള ഐടിഐ വിദ്യാര്‍ത്ഥി, 33വയസ്സുള്ള യുവാവ്, 32 വയസ്സുള്ള യുവതി. സാധാരണ പകര്‍ച്ച വ്യാധികളില്‍ പ്രായമാവരും മറ്റ് രോഗമുള്ളവര്‍ക്ക് മരണസാധ്യത കൂടുതലെന്നിരിക്കെ യുവാക്കളുടെ മരണം ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഡെങ്കിപ്പനി മരണമുള്‍പ്പടെ ഇതുവരെ വകുപ്പ് സ്ഥിരീകരിച്ച്‌ പട്ടികയില്‍ പെടുത്തിയിട്ടില്ല.
സംസ്ഥാനതലത്തില്‍ നല്‍കുന്ന കണക്കില്‍ മരിച്ചവരുടേ പേരോ പ്രായമോ മറ്റൊരു വിവരവുമില്ല. ചുരുക്കത്തില്‍ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണങ്ങളില്‍ ഓരോന്നിലും ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണമെന്താണെന്നത് കൃത്യമായ വിവരം അനിവാര്യമായ പകര്‍ച്ചവ്യാധിക്കാലത്തും അജ്ഞാതമാണ്.

Leave a Reply

Your email address will not be published. Required fields are marked *