തിരുവമ്പാടി: കൽപ്പുഴായി ഗ്രാമത്തിൻ്റെ കലാ, കായിക, സാംസ്കാരിക രംഗങ്ങളിൽ നിറ സാനിദ്ധ്യമായിതീർന്ന യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തരംഗ് -2023 എന്ന പേരിൽ വിവിധ പ്രാദേശിക കലാപരിപാടികളും ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കുന്നു.
ഇന്ന് വൈകുന്നേരം 5.30 മുതൽ തോട്ടത്തിൻകടവിലെ മുല്ലങ്ങൾ ഗ്രൗണ്ടിൽ വെച്ചാണ് വിവിധ പ്രാദേശിക കലാപരിപാടികളും,സാംസ്കാരിക സമ്മേളനവും,ഫുഡ് ഫെസ്റ്റും പ്രശസ്ത ഗായകൻ കൊല്ലം ഷാഫി നയിക്കുന്ന മലബാർ മ്യൂസിക് ബാൻഡിന്റെ ഗാനമേളയും അരങ്ങേറുന്നത്