NADAMMELPOYIL NEWS
MARCH 31/2023

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്ദാവനത്ത് മകളുടെ വസതിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
സംസ്കാരം ശനിയാഴ്ച പാറ്റൂര്‍ പള്ളി സെമിത്തേരിയില്‍.

17 നോവലുകളും നൂറിലേറെ ചെറുകഥകളുമെഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്കാരമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. നാര്‍മടിപ്പുടവ എന്ന കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.

മുറിപ്പാടുകള്‍ എന്ന നോവലാണ് പി.എ ബക്കര്‍ മണിമുഴക്കം എന്ന പേരില്‍ സിനിമയാക്കിയത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് അടക്കം ഈ സിനിമ കരസ്ഥമാക്കി. ഇതിന് പുറമെ അസ്തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും സിനിമകള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.
. ‘ജിവിതം എന്ന നദി’യാണ് സാറാ തോമസ് രചിച്ച ആദ്യ നോവല്‍. ദൈവമക്കള്‍, വേലക്കാര്‍ തുടങ്ങി വയാനക്കാര്‍ എക്കാലവും ഓര്‍ക്കുന്ന കൃതികള്‍ സമ്മാനിച്ച എഴുത്തുകാരിയാണ് വിടവാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *