NADAMMELPOYIL NEWS
MARCH 31/2023
കോഴിക്കോട്: റഷ്യന്‍ യുവതിക്ക് പീഡനമേറ്റ സംഭവത്തില്‍ പ്രതി ആഗിലിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പേരാമ്ബ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്. ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്ന ആവശ്യത്തിലാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് ആണ്‍സുഹൃത്തിന്റെ ശാരീരിക പീഡനത്തെ തുടര്‍ന്ന് റഷ്യന്‍ യുവതി ആത്മഹത്യാ ശ്രമം നടത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാചുണ്ട് പൊലീസാണ് രാത്രി ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ആണ്‍സുഹൃത്തിന്‍്റെ ഉപദ്രവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നാണ് ലഭിച്ച പ്രാഥമിക വിവരം. സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
കോഴിക്കോട് സ്വദേശിയായ ആഖിലുമായി പ്രണയത്തിലായ റഷ്യന്‍ യുവതി കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു കൂരാച്ചുണ്ടില്‍ എത്തിയത്. കാമുകനെ വിവാഹം കഴിക്കാനാണ് എത്തിയത്. നാട്ടിലെത്തിയാല്‍ വിവാഹിതരാകാമെന്ന ആഖിലിന്റെ വാക്കുവിശ്വസിച്ചാണ് ഇവര്‍ എത്തിയത്. എന്നാല്‍, കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലായിരുന്നില്ല. നാട്ടിലെത്തിയപ്പോള്‍ ആഖിലിന്റെ മറ്റൊരു മുഖമാണ് അവള്‍ കണ്ടത്. ലഹരിക്ക് അടിമയായ ആഖില്‍ യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചു.
ഒരുരക്ഷയുമില്ലാതായി വന്നപ്പോള്‍ ആത്മഹത്യയെന്ന കടുംകൈയിന് പോലും ശ്രമിച്ചു. അതോടെയാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. ആഖിലിന്റെ മര്‍ദ്ദനം സഹിക്കാതയാതോടെ ടെറസില്‍ നിന്ന് താഴേക്ക് ചാടി. പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുന്നതിന്റെ തലേദിവസം പൊലും ഇവര്‍ തര്‍ക്കമുണ്ടായിരുന്നു.