NADAMMELPOYIL NEWS
MARCH 09/2023

എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാന്‍ 43,140 വിദ്യാര്‍ഥികള്‍ വ്യാഴാഴ്‌ച പരീക്ഷാഹാളിലേക്ക്‌. 43,119 റെഗുലര്‍ വിദ്യാര്‍ഥികളും 21 പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികളുമാണ്‌ 205 കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുക.
വടകര വിദ്യാഭ്യാസ ജില്ലയില്‍ 62 സെന്ററുകളിലായി- 15,706 പേര്‍ പരീക്ഷ എഴുതും.

കോഴിക്കോട്‌ വിദ്യാഭ്യാസ ജില്ലയില്‍- 71 സെന്ററുകളിലായി -12,552 പേരും താമരശേരി വിദ്യാഭ്യാസ ജില്ലയില്‍ 14,882 പേരും പരീക്ഷക്കെത്തും. വടകര വിദ്യാഭ്യാസ ജില്ലയില്‍ മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്‌ കൂടുതല്‍ പേര്‍ പരീക്ഷ എഴുതുക– 827. കോഴിക്കോട്‌ വിദ്യാഭ്യാസ ജില്ലയില്‍ കൂടുതല്‍ പേര്‍ ഗവ. ഗണപത്‌ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലാണ്‌– 858. താമരശേരിയില്‍ 949 പേര്‍ പരീക്ഷയെഴുതുന്ന എളേറ്റില്‍ എംജെഎച്ച്‌എസ്‌എസിലാണ്‌ കൂടുതല്‍ വിദ്യാര്‍ഥികള്‍. പരീക്ഷാകേന്ദ്രങ്ങളില്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായി.

കഴിഞ്ഞ തവണ ജില്ലയില്‍ 43,714 വിദ്യാര്‍ഥികളാണ്‌ പരീക്ഷ എഴുതിയിരുന്നത്‌. ഇതില്‍ 43,496 പേര്‍ ഉപരിപഠനത്തിന്‌ അര്‍ഹരായി. 99.5 ശതമാനമായിരുന്നു വിജയം. 5466 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടി.

Leave a Reply

Your email address will not be published. Required fields are marked *