NADAMMELPOYIL NEWS
MARCH 09/2023
കോഴിക്കോട്: കാത്തിരുന്നുണ്ടായ കണ്‍മണിയെ സിയപവലും സഹദും ചേര്‍ത്തു പിടിച്ച് സാബിയ സഹദെന്ന് വിളിച്ചു. വൈകിട്ട് കോഴിക്കോട് തൊണ്ടയാട് എ.ജി.പി ഗാര്‍ഡന്‍ ഹെറിറ്റേജ് ഹോട്ടലില്‍ നടന്ന പേരിടല്‍ ചടങ്ങില്‍ സംസ്ഥാനത്തെ ട്രാന്‍സ്ജെന്‍ഡേഴ്‌സ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.
ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്ബതികള്‍ക്ക് സ്വന്തം ചോരയില്‍ കുഞ്ഞെന്ന റെക്കോര്‍ഡിട്ടവരാണ് സഹദും സിയയും. മൂന്നു വര്‍ഷം മുമ്ബാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. സഹദ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആദ്യഘട്ടമായി മാറിടം നീക്കം ചെയ്തു. ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നില്ല. സിയ സ്ത്രീയാവാനുള്ള ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കാനായി ഹോര്‍മോണ്‍ ചികിത്സയും തുടങ്ങി. അതിനിടയിലാണ് ഒരു കുഞ്ഞുവേണമെന്ന ആഗ്രഹമുണ്ടായത്. അങ്ങനെ സഹദ് ഗര്‍ഭം ധരിക്കുകയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. രണ്ടാംഘട്ടമെന്ന നിലയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ണ്ണമാക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.