NADAMMELPOYIL NEWS
MARCH 08/2023

സംസ്ഥാനത്ത് എസ്.എസ്. എൽ.സി പരീക്ഷക്ക് വ്യാഴാഴ്ച തുടക്കമാകും. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ വെള്ളിയാഴ്ച തുടങ്ങും. രാവിലെ 9.30നാണ് പ രീക്ഷകൾ ആരംഭിക്കുക. മാർച്ച് 29ന് അവസാനിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ ഇത്തവണ 4,19,362 വിദ്യാർഥികളാണ് ഉള്ളത്, പ്രൈവറ്റായി 192 പേരും പരീക്ഷയെഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺ കുട്ടികളുമാണ്. സർക്കാർ സ്കൂളുകളിൽ 1,40,703 പേരും എയ്ഡഡ് സ്കൂളുകളിൽ 2,51,567 പേരുമാണ് പരീക്ഷ എഴുതുന്നത്. 27,092 പേർ അൺഎയ്ഡഡ് സ്കൂളുകളിലും പരീക്ഷക്കിരിക്കും.

2,960 കേന്ദ്രങ്ങളിലാണ് പരീക്ഷ. ഗൾഫ് മേഖലയിൽ 518 പേരും ലക്ഷദ്വീപിൽ 289 വിദ്യാർഥികളും പരീക്ഷയെഴുതും. എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നു മുതൽ 26 വരെ നടക്കും. മൂല്യ നിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ അഞ്ചു മുതൽ പരീക്ഷ ഭവനിൽ ആരംഭിക്കും മേയ് രണ്ടാം വാരത്തിൽ ഫലം പ്രഖ്യാപിക്കും.

4,25,361 വിദ്യാർഥികൾ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയും 4,42,067 പേർ രണ്ടാം വർഷ പരീക്ഷയും എഴുതും മാർച്ച് 30നാണ് ഹയർ സെക്കൻഡറി പരീക്ഷ പൂർത്തിയാകുക. 80 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നു മുതൽ മേയ് ആദ്യവാരം വരെ മൂല്യനിർണയം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *