NADAMMELPOYIL NEWS
FEBRUARY 20/2023
താമരശ്ശേരി:കടയില്‍ മോഷണം നടത്തുന്നത് ആളുകള്‍ കണ്ടതോടെ രക്ഷപ്പെടുന്നതിനിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ച യുവാവിനെ തിരിച്ചറിഞ്ഞു.
താമരശ്ശേരി പി.സി.മുക്കിലെ ‘പി.ടി.സ്റ്റോര്‍’ സ്‌റ്റേഷനറി കടയില്‍ നിന്നും വെള്ളിയാഴ്ച പുലര്‍ച്ചെ പണവും മൊബൈല്‍ഫോണും സിഗരറ്റ് ഉത്പന്നങ്ങളും മോഷ്ടിച്ചു മുങ്ങിയ സംഘത്തിലെ യുവാവിനെയാണ് തിരിച്ചറിഞ്ഞത്.
കൊടുവള്ളി കരീറ്റിപ്പറമ്ബ് പുത്തന്‍പുരയ്ക്കല്‍ ഹബീബ് റഹ്മാന്‍ (23) ആണ് മോഷണം നടത്തി കടന്നുകളയവെ അപകടത്തില്‍പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മായനാടിന് സമീപം അപകടത്തില്‍പെട്ട് സാരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഹബീബ് റഹ്മാന്‍ ഹബീബിനൊപ്പമുണ്ടായിരുന്ന കൊടുവള്ളി സ്വദേശിയായ യുവാവിനെയും താമരശ്ശേരി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.