NADAMMELPOYIL NEWS
FEBRUARY 20/2023
മു: 2019-20 സംസ്ഥാന ബഡ്ജറ്റില്‍ 7.5 കോടി രൂപ അനുവദിച്ച മുക്കം ടൗണ്‍ പരിഷ്കരണം പ്രവൃത്തി പൂര്‍ത്തീകരിച്ച ഒന്നാം ഘട്ടം 21ന് മൂന്നു മണിക്ക് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ടൗണിന്റെ ഭാഗമായ സംസ്ഥാനപാതയില്‍ നാലുവരിപാത, ആലിന്‍ ചുവടും പി.സി.റോഡും ഇന്റര്‍ലോക്ക് വിരിച്ച നടപ്പാത, സിഗ്നല്‍ ലൈറ്റ്, പുല്‍ത്തകിടിവിരിച്ച മീഡിയന്‍, ആകര്‍ഷകമായ മിനി പാര്‍ക്ക് എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായത്. ഉദ്ഘാടന ചടങ്ങില്‍ ലിന്‍േറാ ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ ജോര്‍ജ് എം.തോമസ്, നഗരസഭ ചെയര്‍മാന്‍ പി.ടി. ബാബു എന്നിവര്‍ പങ്കെടുക്കും.