സോഷ്യൽമീഡിയയുടെ പ്രിയപ്പെട്ട താരജോഡികളാണ് അഭിനേതാക്കളായ ജിസ്മ ജിജിയും വിമലും. ഇരുവരും വളരെ നാളുകളായി പ്രണയത്തിലാണ്. അടുത്തിടെ ഇവരുടെ ആദ്യം ജോലി പിന്നെ കല്യാണം വെബ് സീരിസ് വൈറലായിരുന്നു.
രേവതി, സതീഷ് എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും സീരിസിൽ അഭിനയിച്ചത്. ഇവരുടെ തന്നെ യുട്യൂബ് ചാനൽ വഴിയാണ് ആ വെബ് സീരിസ് പ്രേക്ഷകരിലേക്ക് എത്തിയത്. ജിസ്മയും വിമലും ഇപ്പോൾ വിവാഹിതരായിരിക്കുകയാണ്.

ഇരുവരും തന്നെയാണ് സോഷ്യൽമീഡിയ വഴി ചിത്രങ്ങൾ പങ്കുവെച്ച് വിവാഹം കഴിഞ്ഞ വിവരം പ്രേക്ഷകരെ അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ചടങ്ങിലാണ് ഇരുവരുടേയും വിവാഹം നടന്നത്.
വിവാഹ തിയ്യതിയൊന്നും ഇരുവരും പുറത്തുവിട്ടിരുന്നില്ല. അതിനാൽ തന്നെ വിവാഹ ചിത്രങ്ങൾ‌ പ്രേക്ഷകർക്കും വലിയ സർപ്രൈസായി. നാലുകെട്ട് പോലുള്ള ഒരു തറവാട് വീട്ടിലാണ് ഇരുവരുടേയും വിവാ​ഹം നടന്നത്.

ഇളം റോസ് നിറത്തിലുള്ള കസവ് മുണ്ടും ക്രീം നിറത്തിലുള്ള ഷർട്ടുമായിരുന്നു വിമലിന്റെ വിവാഹ വേഷം. ക്രീ നിറത്തിലുള്ള ബ്രൈഡൽ‌ സാരിയും അതിന് ഇണങ്ങുന്ന ആഭരണങ്ങളുമായിരുന്നു ജിസ്മയുടെ വേഷം. വളരെ സിപിംൾ ലുക്കായിരുന്നു ഇരുവരും ഉപയോ​ഗിച്ചിരുന്നത്.
വളരെ മനോഹരമാണ് ഇരുവരുടേയും വിവാഹ ചിത്രങ്ങൾ. ‘ക്യൂ‌ട്ടസ്റ്റ് റോയൽ കപ്പിൾ, സതീശന്റേയും രേവതിയുടേയും കല്യാണം കഴിഞ്ഞെ, ഒറിജിനൽ തന്നെ ആണെല്ലോ അല്ലേ…, സതീശനും രേവതിയും കെട്ടിയപ്പോ ഇവർക്ക് അസൂയ ആയതാ എന്നൊരു കരക്കമ്പി പരന്നിട്ടുണ്ട്. നേരാണോ ആവോ.’

‘അങ്ങനെ കല്യാണം കഴിഞ്ഞു, അങ്ങനെ അവർ ഒന്നിക്കുകയാണ്. ജീവിതത്തിലെ സതീഷേട്ടനും രേവതിയും, അപ്പൊ ഇതുവരെ കല്യാണം കഴിഞ്ഞില്ലായിരുന്നോ’ തുടങ്ങി നിരവധി കമന്റുകളാണ് ഇരുവരുടേയും വിവാഹ​ ചിത്രങ്ങൾ പുറത്തുവന്നതോടെ വന്നത്.

സൂര്യ ടിവിയിൽ ആങ്കറിങിനായി എത്തിയപ്പോഴാണ് ആദ്യം കണ്ടതെന്നും പിന്നീട് സൗഹൃദം പ്രണയമാവുകയായിരുന്നുവെന്നും ഇരുവരും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 2020ലാണ് ഇരുവരും കണ്ടുമുട്ടിയത്. സൂര്യ മ്യൂസിക്കിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. ഒറ്റയ്ക്കൊരു ഷോ ചെയ്യാനുള്ള ആഗ്രഹമായിട്ടായിരുന്നു സ്റ്റുഡിയോയിലേക്കെത്തിയത്.

‘അവിടെ വെച്ചാണ് വിമലിനൊപ്പമാണ് ഷോ ചെയ്യേണ്ടത് എന്ന് അറിഞ്ഞത്. ആദ്യം കണ്ടപ്പോൾ ഇവൻ്റെ മോന്ത പിടിച്ച് ഭിത്തിയിൽ ഉരയ്ക്കാനാ തോന്നിയത്’ എന്നായിരുന്നു ജിസ്മ തമാശരൂപത്തിൽ മുമ്പൊരിക്കൽ പറഞ്ഞത്.
‘ഞാൻ അതിലും ദുഷ്ടനായിരുന്നുവെന്നും ഒറ്റയ്ക്ക് ഷോ കാണിച്ച് ഷോ ചെയ്യാമെന്ന രീതിയിലാണ് താനും വന്നതെന്നും അവിടെ ചെന്നപ്പോഴാണ് കൂട്ടായി ജിസ്മയെ കിട്ടുന്നതെന്നും’ വിമൽ പറഞ്ഞിരുന്നു. ‘ഞങ്ങളുടെ കോമ്പോ വർക്കായി ഷോ ഹിറ്റായി പിന്നെ കൊവിഡ് സമയത്ത് ഷോ ചെയ്യാൻ സ്റ്റുഡിയോയിലെത്താനുള്ള ഊർജം കൂടെ ഒരാളുള്ളത് കൊണ്ടായിരുന്നുവെന്നും’ വിമൽ പറഞ്ഞിരുന്നു.

‘അപ്പോൾ ഞങ്ങൾ ഒരു റിലേഷൻഷിപ്പ് ഒന്നുമായിരുന്നില്ല. ഞാൻ ഒരു ബ്രേക്ക് അപ്പ് കഴിഞ്ഞ് നിൽക്കുകയായിരുന്നു. ജിസ്മയ്ക്കുണ്ടായിരുന്ന ഒരു റിലേഷനും താറുമാറായി നിൽക്കുകയായിരുന്നുവെന്നും’ വിമൽ പറഞ്ഞിരുന്നു. അങ്ങനെയാണ് പോകെ പോകെ രണ്ടുപേരും സെറ്റായതെന്നും വിമൽ പറഞ്ഞിരുന്നു.
ജിസ്മ വിമൽ എന്ന പേരിൽ യുട്യൂബ് ചാനൽ എന്ന ഐഡിയ ജിസ്മയുടേത് ആയിരുന്നുവെന്നും വിമൽ പറഞ്ഞിരുന്നു. ഫിറ്റ്നെസ്സ് വീഡിയോയിലൂടൊയിരുന്നു തുടക്കം.

‘ഞങ്ങൾ തമ്മിൽ തെറ്റിപ്പിരിയില്ലെന്നുറപ്പുള്ളത് കൊണ്ടാണ് ഞങ്ങൾ ലവേഴ്സാണെന്ന് തുറന്ന് പറയാമെന്ന് തീരുമാനിച്ചത്. ഇപ്പോൾ എന്താണ് പ്രൈവസിയായിട്ടുള്ളത് ഒന്നുമില്ല ഞങ്ങളെ കാണുന്ന പ്രേക്ഷകർക്കെല്ലാം അറിയാം’ എന്നാണ് വിമലും ജിസ്മയും പറഞ്ഞു.
വീട്ടുകാർക്ക് പ്രശ്നമില്ലെന്ന് മനസിലായപ്പോഴാണ് അത് വീട്ടിൽ അവതരിപ്പിച്ചതെന്ന് ജിസ്മയും പറഞ്ഞു. ‘ഞങ്ങൾക്ക് പതിനെട്ടോ ഇരുപതോ ഒന്നുമല്ലല്ലോ പ്രായം. എനിക്ക് മുപ്പത്തിരണ്ട് വയസായി. അതുകൊണ്ട് ആരും ഒന്നും പറയാൻ പോകുന്നില്ലല്ലോയെന്നും’ മുമ്പൊരു അഭിമുഖത്തിൽ വിമൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *