NADAMMELPOYIL NEWS
JANUARY 18/2023
കോഴിക്കോട്:ചികിത്സാരംഗത്ത് കുതിപ്പേകാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗവും ഓപറേഷന്‍ തിയറ്റര്‍ സമുച്ചയവും പ്രവര്‍ത്തന സജ്ജം.
20 തിയറ്ററുകളും അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ അത്യാഹിത വിഭാഗവുമാണ് ആറ് നിലകളിലുള്ള പിഎംഎസ്‌എസ് വൈ ബ്ലോക്കില്‍ ഉള്ളത്.
സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റികളായ കാര്‍ഡിയാക് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി, യൂറോളജി, അനസ്‌തേഷ്യ, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ വിഭാഗങ്ങളാണ് ഇവിടെ ആരംഭിക്കുന്നത്.
ഓരോന്നിനും നിരീക്ഷണത്തിന് 20 കട്ടിലും താല്‍ക്കാലികമായി കിടത്താന്‍ 10 കട്ടിലും ഉണ്ട്.
ഒരു മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, എംആര്‍ഐ സ്കാന്‍, എക്സ്റെ, ലാബുകള്‍ തുടങ്ങിയവും സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം നിലയില്‍ അഞ്ച് തിയറ്ററുകളും ആറാംനിലയില്‍ 14 തിയറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടിടത്തുമായി രണ്ട് വീതം ഐസിയുവും 25 വീതം ബെഡ്ഡുകളുള്ള നിരീക്ഷണ വാര്‍ഡുമുണ്ട്.
നാല്, അഞ്ച് നിലകളില്‍ വിവിധ വിഭാഗങ്ങളുടെ ഐസിയുവും രണ്ട്, മൂന്ന് നിലകളില്‍ വാര്‍ഡുകളുമാണ് സജ്ജികരിച്ചിരിക്കുന്നത്. 500 കെഎല്‍ഡി ശേഷിയുള്ള എസ്ടിപി പ്ലാന്‍ഡ്, 1000 കിലോ ലിറ്റര്‍ ശേഷിയുള്ള രണ്ട് ഓക്സിജന്‍ പ്ലാന്റ്, പവര്‍ ഹൗസ് തുടങ്ങിയ സംവിധാനങ്ങളും ഇവിടെയുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ 185 കോടി രൂപ ചെലവിട്ടാണ് 16,263 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയുള്ള കെട്ടിട സമുച്ചയം നിര്‍മിച്ചത്.
അത്യാഹിത വിഭാഗം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം അസ്ഥിരോഗ വിഭാഗത്തിനായി ഉപയോഗപ്പെടുത്തും.