NADAMMELPOYIL NEWS
JANUARY 04/2023
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് നഷ്ടപ്പെട്ട പഴ്‌സില്‍ നിന്നു പണം മാത്രമെടുത്ത് രേഖകള്‍ ഉടമയ്ക്കു തപാലില്‍ അയച്ചുകൊടുത്ത് അജ്ഞാതന്‍.
താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി പുളിക്കല്‍ സാബിത്തിനാണ് രേഖകള്‍ തിരിച്ചുകിട്ടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. രാത്രി 8.30ന് ചെന്നൈയിലേക്ക് പോകാനായി ട്രെയിനില്‍ കയറുന്നതിനിടെയാണ് പോക്കറ്റില്‍ നിന്ന് പഴ്‌സ് നഷ്ടമായത്.14000 രൂപയും രേഖകളും പഴ്‌സിലുണ്ടായിരുന്നു.
പഴ്‌സില്‍ ഉണ്ടായിരുന്ന രേഖകള്‍ ഇന്നലെയാണു തപാലില്‍ വീട്ടിലെത്തിയത്. ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡ്,തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയാണു തിരിച്ചു കിട്ടിയത്.