NADAMMELPOYIL NEWS
NOVEMBER 14/2022

കൊടിയത്തൂർ: കുടുംബാരോഗ്യ കേന്ദ്രത്തിൽ നവംബർ 14ന് പ്രമേഹ ദിനത്തിൽ ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷംലുലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ആയിഷാ ചേലപ്പുറം അധ്യക്ഷം വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫീസർ Dr ബിന്ദു സ്വാഗതം പറഞ്ഞു. നസീറ സിസ്റ്റർ,ബേബി രജനി സിസ്റ്റർ , സലീജ സിസ്റ്റർ എന്നിവർ ക്ലാസ്സെടുത്തു. നഴ്സിംഗ് ഓഫീസർ സീനിയ നന്ദി രേഖപ്പെടുത്തി.
പ്രസ്തുത പരിപാടിയിൽ പ്രമേഹത്തെക്കുറിച്ചും അതിൻറെ ലക്ഷണങ്ങൾ,സങ്കീർണതകൾ,കണ്ണ് സംരക്ഷണം പാദ സംരക്ഷണം തുടങ്ങിയവയെക്കുറിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *