NADAMMELPOYIL NEWS
NOVEMBER 14/2022
കോഴിക്കോട്: കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു.
കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കോഴിക്കോട് റൂറല്‍ എസ് പി നടപടിയെടുത്തത്. നാദാപുരം കണ്‍ട്രോള്‍ റൂം ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല നല്‍കിയെന്നും റൂറല്‍ എസ് പിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനിടെ നിരവധി തവണ പീഡിപ്പിച്ചെന്ന പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയില്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് വിനോദിനെതിരെ പൊലീസ് കേസെടുത്തത്. കുട്ടികളുടെ അമ്മയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മറ്റൊരു കേസും ഇയാള്‍ക്കെതിരെ എടുത്തിട്ടുണ്ട്. കോഴിക്കോട് കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരുമാസത്തിലേറെയായി വിനോദ് കുമാര്‍ അവധിലാണ്. വിനോദ് കുമാര്‍ ഒളിവിലാണ്.