NADAMMELPOYIL NEWS
NOVEMBER 14/2022
കോഴിക്കോട്: നാലുപതിറ്റാണ്ടിലേറെയായി കോഴിക്കോട് നഗരത്തില്‍ പാട്ടുപാടി ജീവിക്കുന്ന തന്നെ പോലീസ് തടയുകയാണെന്ന് ജനകീയ തെരുവ് ഗായകന്‍ ബാബു ഭായി.
മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ്, പാളയം, കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ്, ബീച്ച്, മിഠായിതെരുവ്, മാനാഞ്ചിറ എന്നിവിടങ്ങളിലെല്ലാം പാടാനിരിക്കുമ്ബോള്‍ പോലീസ് ഓടിക്കുകയാണ്. ജില്ല കളക്ടറുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പാടാന്‍ അനുവദിക്കൂ എന്നാണ് പോലീസ് പറയുന്നത്. കളക്ടറേയും കമ്മീഷണറെയുമെല്ലാം നേരിട്ട് കണ്ടെങ്കിലും തന്റെ പാട്ടിന് വിലക്ക് തുടരുകയാണെന്ന് ബാബു ഭായി പറയുന്നു.
പാടിക്കിട്ടിയ വരുമാനംകൊണ്ട് മക്കളുടെ വിവാഹമടക്കം നടത്തിയ ബാബു ഭായി ഈ സങ്കട അവസ്ഥയില്‍ കഴിയാന്‍ തുടങ്ങിയിട്ട് ആറുമാസത്തോളമായി. ബാബു ഭായിയും ഭാര്യ ലതയും ചേര്‍ന്ന് മൈക്ക് പോലും ഉപയോഗിക്കാതെയാണ് പാടുന്നത്.അതേസമയം ബാബു ഭായി പാടാറുള്ള മിഠായിതെരുവില്‍ പ്രതിഷേധവും മറ്റ് രാഷ്ട്രീയ പരിപാടികളുമെല്ലാം പഴയ പോലെ തന്നെ തുടരുമ്ബോഴാണ് തെരുവ് പാട്ടിന് മാത്രം വിലക്ക്. നാട്ടുകാരോ രാഷ്ട്രീയപാര്‍ട്ടികളോ ആരെങ്കിലും ഇടപ്പെട്ട് തന്നെ തെരുവില്‍ പാടാന്‍ അനുവദിക്കണമെന്നാണ് ബാബു ഭായിയുടെ അപേക്ഷ. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ബാബു ഭായിയും കുടുംബവും വി കെ സി മമ്മദ് കോയ നിര്‍മ്മിച്ച് നല്‍കിയ മാവൂര്‍ കണ്ണിപറമ്ബിലെ വീട്ടിലാണ് താമസം.