NADAMMELPOYIL NEWS
OCTOBER 22/2022
കൊയിലാണ്ടി (കോഴിക്കോട്): ലൈംഗികാതിക്രമകേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രനെ പൊലീസ് ജാമ്യത്തിൽ വിട്ടു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത സിവിക് ചന്ദ്രന്റെ പേരിലുള്ള രണ്ടാമത്തെ കേസിലാണ് ജാമ്യം. ആദ്യ കേസ് പട്ടികജാതി വകുപ്പ് ഉൾപ്പെട്ടതിനാൽ ഡിവൈ.എസ്.പിയാണ് അന്വേഷിക്കുന്നത്.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സിവിക് ചന്ദ്രൻ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ സി.ഐ കെ.ആർ. രഞ്ജിത്ത് മുമ്പാകെ ഹാജരായത്. കെട്ടിവെച്ച ഒരുലക്ഷം രൂപക്കും രണ്ടാളുകളുടെ ജാമ്യത്തിലുമാണ് വിട്ടയച്ചത്.
എല്ലാ ശനിയാഴ്ചയും രാവിലെ 10നും 11നും ഇടയിൽ സ്റ്റേഷനിൽ ഹാജരാകണം. സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം കഴിഞ്ഞ ദിവസം ഹൈകോടതി റദ്ദാക്കിയിരുന്നു. ആദ്യ കേസിൽ ഈമാസം 25ന് ഡിവൈ.എസ്.പി മുമ്പാകെ ഹാജരാകണം.