NADAMMELPOYIL NEWS
OCTOBER 22/2022
കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് 12 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവും ഭർത്തൃമാതാവും കസ്റ്റഡിയിൽ. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദിൽ (26), അമ്മ സാക്കിറ (56) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുഞ്ഞിനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപത്ത് നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് കുഞ്ഞിനെ കാണാതായത്.കുടുംബ വഴക്കിനെ തുടർന്ന് കുഞ്ഞുമായി ഭർത്താവും ഭർത്തൃമാതാവും വീട് വിട്ടിറങ്ങുകയായിരുന്നു എന്ന് യുവതി പറഞ്ഞു. പരാതിയിൽ ചേവായൂർ പൊലീസ് കേസെടുത്തു. കുട്ടിയെ തട്ടിക്കൊണ്ട് പോകൽ, ജുവനൈൽ ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തത്.