NADAMMELPOYIL NEWS
OCTOBER 07/2022
കോഴിക്കോട്: ഒരു വയസ്സുകാരിയുടെ പാദസരം കവർന്ന സംഭവത്തില്‍ തമിഴ് നാടോടി സ്ത്രീകളെ പിടികൂടി. തമിഴ്നാട് കല്‍മേട് സ്വദേശികളായ സുഗന്ധി (27), പ്രിയ എന്നിവരെയാണ് കോഴിക്കോട് ടൌണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മാനാഞ്ചിറ എസ്.ബി.ഐ ബസ് സ്റ്റോപ്പില്‍ ബസ് കയറാന്‍ നില്‍ക്കുകയായിരുന്ന, എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശിയുടെ മകളുടെ പാദസരം ആണ് പ്രതികള്‍ കവർന്നത്.
പ്രതികളുടെ കൈവശത്തില്‍ നിന്നും പാദസരം കണ്ടെടുത്തിരുന്നു. പോലീസിൽ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തിരുന്നു. പ്രതികള്‍ക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റെഷനുകളില്‍ കേസുകളുണ്ട്.
ടൌണ്‍ പോലീസ് ഇന്സ്പെക്ടര്‍ ബിജു. എം.വിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ അബ്ദുള്‍ സലിം. വിവി മുഹമ്മദ് സിയാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉദയകുമാര്‍, സിജി, സി.പി.ഒ ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പിങ്ക് പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.