NADAMMELPOYIL NEWS
OCTOBER 07/2022

കോഴിക്കോട്: ടൂറിസ്റ്റ് ബസുകൾ നിയമം ലംഘിക്കുന്നത് അധികൃതരുടെ കണ്ണുവെട്ടിച്ച്. ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് വാഹനം ഹാജരാക്കുമ്പോൾ നിയമം ലംഘിച്ചുള്ള എല്ലാ ‘ഫിറ്റിങ്സും’ അഴിച്ചുവെച്ചാണ് ഹാജരാക്കുക. വേഗം എടുത്തുമാറ്റാവുന്ന ഡി.ജെ ലൈറ്റും മ്യൂസിക് സിസ്റ്റവുമുൾപ്പെടെയുള്ള ഉപകരണങ്ങളാണ് ടൂറിസ്റ്റ് ബസുകാർ ഉപയോഗിക്കുന്നത്. ഇതില്ലെങ്കിൽ വിനോദയാത്രക്ക് ഓർഡർ ലഭിക്കില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
വടക്കഞ്ചേരി അപകടത്തെത്തുടർന്ന് ടൂറിസ്റ്റ് ബസ് പരിശോധന കർശനമാക്കാൻ ജില്ല മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ‘സ്പെഷൽ ഡ്രൈവ്’ ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിനോദയാത്രക്ക് പോകുന്ന ബസുകളുടെ വിവരങ്ങൾ ആർ.ടി.ഒയെ അറിയിക്കണമെന്ന നിബന്ധന നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *