NADAMMELPOYIL NEWS
OCTOBER 06/2022
കോഴിക്കോട്: ലഹരി ഉപയോഗത്തിനായി വാഹനങ്ങുടെ ബാറ്ററി ഉള്‍പ്പെടെ മോഷ്ടിക്കുന്ന സംഘം വലയിലായതോടെ തുമ്പായത് നിരവധി കേസുകള്‍ക്ക്.
അഞ്ചംഗ സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇതില്‍ നാലുപേര്‍ വിദ്യാര്‍ഥികളാണ്.
കൊയിലാണ്ടി തിരുവങ്ങൂരിലെ ക്ഷേത്രപാലന് കോട്ട അമ്പലത്തില്‍ മോഷണം നടത്തിയത് തങ്ങളാണെന്ന് ഇവര്‍ പോലീസിന് മൊഴി നല്കി.
തിക്കോടി ടൗണിലെ കടകളിലും സംഘം മോഷണം നടത്തിയിട്ടുണ്ട്. കൂടാതെ ബാലുശേരി, ഫറോക്ക്, നടക്കാവ്, വെള്ളയില്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ വീടുകളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ മോഷ്ടിച്ചതും ഇവര്‍ തന്നെയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍ക്കുന്ന പതിവും ഇവര്‍ക്കുണ്ട്. മോഷ്ടിച്ച് കിട്ടുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിനുവേണ്ടിയാണ് ചെലവഴിക്കുന്നത്.
പണം ഉപയോഗിച്ച് ഗോവയിലേക്ക് പോയി ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുവരുന്നത്.
പിടിയിലായ സംഘത്തിലെ നാലുപേരും നഗരത്തിലെ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ്. ഇവര്‍ക്കുപുറമേ പന്ത്രണ്ടോളം വിദ്യാര്‍ഥികള്‍ കൂടി ഇവരുമായി അടുത്തബന്ധം പുലര്‍ത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
പ്രത്യക്ഷത്തില്‍ ഇവര്‍ക്കെതിരേ കേസ് ഇല്ലെങ്കിലും രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് തീരുമാനം.
പിടിയിലാവരെ കുറച്ച് പോലീസ് പറയുമ്പോഴാണ് മാതാപിതാക്കള്‍ പോലും വിവരം അറിയുന്നത്.
മോഷ്ടിച്ച സ്കൂട്ടറുകള് 5000 മുതല്‍ 10,000 വരെ രൂപയ്ക്കാണ് വില്‍ക്കുക. അമ്പലങ്ങളില്‍നിന്ന് മോഷ്ടിക്കുന്ന പിച്ചള, ഓട് സാധനങ്ങള്‍ ആക്രിക്കടകളില്‍ വില്‍ക്കും.